പെരിയ കേസ്, സിബിഐയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം; വി മുരളീധരന്‍

muraleedharan

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഡല്‍ഹിയില്‍ നിന്ന് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയാണ് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മുകാര്‍ പ്രതിയായ അന്വേഷണത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ഏറ്റവുമൊടുവില്‍ ലൈഫ് മിഷനിലെ അഴിമതിക്കെതിരായ വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പ്രേരണ ആയതും. യൂണിടാക്കിലെ ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്. ലൈഫ് മിഷന്റെ ഒരു ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ അതിലും എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കോടതിയില്‍ പോയത്’. സിബിഐ രാഷ്ട്രീയ പ്രേരിതമായാണ് അന്വേഷിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാകില്ല. സിപിഎം നടത്തിയ തീവെട്ടിക്കൊള്ളകള്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ പുറത്തുവരും. അതാണ് സിബിഐ വിരോധത്തിന് കാരണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി

രാജ്യത്ത് മതവൈരവും തീവ്രവാദവും വളര്‍ത്തുന്നതില്‍ പങ്കുള്ള ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യ ബാന്ധവം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ‘രാഹുല്‍ ഗാന്ധി വന്ന് കേരളം സന്ദര്‍ശിച്ച് പോയതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ നടന്നത്. ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടാക്കുക എന്നത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയമാണോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം’.

കുമ്മനം രാജശേഖരനെ കള്ളക്കേസില്‍ കുടുക്കി താറടിക്കാനുള്ള ശ്രമം അതിന്റെ തുടക്കത്തില്‍ തന്നെ പാളിപ്പോയെന്നും അദ്ദേഹത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Top