വി മുരളീധരനെയും കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ മുരളീധരനോട് ഇന്ന് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാംഗമാണ്.

മുരളീധരന് പുറമെ ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവര്‍ രണ്ട് പേരെ കൂടാതെ രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവുമാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പേര്‍. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ മന്ത്രിസഭയിലെത്തിയാല്‍ അതില്‍ കുമ്മനത്തിനും മുരളീധരനുമാണ് സാധ്യത കൂടുതല്‍.

Top