V. M. Sudheeran’S STATEMENT AGAINST LDF GOVERNMENT

vm sudheeran

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സ്ഥാപിത താല്‍പര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും ഈ സ്ഥാപിത താല്‍പര്യക്കാരാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള ശ്രമം സി.പി.എം തുടങ്ങിയിരുന്നുവെന്നും സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

മദ്യനയം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ടൂറിസം രംഗത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യനയം ടൂറിസം മേഖലയെ ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു

Top