v.m sudheeran statement about kollam issue

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നെന്നും പ്രശ്‌നപരിഹാരത്തിനായി ഗവര്‍ണറും കോടതിയും ഇടപെടേണ്ട സമയമായെന്നും കെ.പി.പി.സി പ്രസിഡന്റ് വി.എം. സുധീരന്‍.

പുതിയ സര്‍ക്കാര്‍ വന്ന ശേഷം ക്രമസമാധാനം ഇല്ലാതായിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചവറയില്‍ പൊലീസുകാരനെ എസ്.എഫ്.ഐ ക്കാര്‍ നിലത്തിട്ട് ചവിട്ടിയ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

ചവറ കേരള മിനറല്‍ ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍(കെ.എം.എം.എല്‍) മോക്ഡ്രില്‍ നടക്കുന്നതിനിടെയായിരുന്നു പൊലീസിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടത്. ഇതില്‍ ഒരു പൊലീസുകാരനെ പ്രതിഷേധക്കാര്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുധീരന്‍.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ്‌കാരുടെ ജോലിതടസപ്പെടുത്തി, ജോലിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിച്ചു തുടങ്ങിയ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ചുമത്തിയത്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Top