v.m sudheeran statemen about wayanadu tribes rape

വയനാട്: വയനാട്ടിലെ ആദിവാസി കോളനിയില്‍ ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി യുവതികളെ പീഡിപ്പിച്ച സംഭവം കേരളത്തിന് തീരാ കളങ്കമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റവാളികളെ എത്രയുംവേഗത്തില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ നല്‍കണം.

സമയോചിതമായി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഈ വിഷയം ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

Top