v m sudheeran on law academy issue

vm-sudheeran

തിരുവനന്തപുരം: രാജഭരണകാലത്തെ ഉത്തരവുകള്‍ മാറ്റാനാകില്ലെന്ന വിചിത്ര സിദ്ധാന്തമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്തുവെന്നും സുധീരന്‍ പറഞ്ഞു.

രാജഭരണകാലത്തെ ഉത്തരവുകള്‍ തിരുത്തുന്നത് ജനാധിപത്യ സര്‍ക്കാരില്‍ അര്‍പ്പിതമായ കാര്യമാണ്. സമരം നീണ്ടു പോകുന്നത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ്. പിഎസ് നടരാജപ്പിള്ളയെ അപമാനിച്ച മുഖ്യമന്ത്രി കെ കരുണാകരനെയും അപമാനിക്കുകയാണെന്നും വിഎ സുധീരന്‍ കുറ്റപ്പെടുത്തി.

പ്രശ്‌നം പരിഹരിക്കുക എന്നതല്ല, സങ്കീര്‍ണമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ബിജെ പി യെ ചൂണ്ടിക്കാണിച്ച് സമരത്തെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കണ്ട. അര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണ്. സമരം അവസാനിപ്പിക്കുന്നതില്‍ സി പി എം പക്ഷപാതിത്വം അവസാനിപ്പിക്കണമെന്നും സൂധീരന്‍ പറഞ്ഞു.

Top