കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടിയാണെന്ന് വി.എം സുധീരന്‍

VM sudheeran

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കോടതി പരാമര്‍ശം ഗൗരവമേറിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി സ്വയം രാജിവയ്ക്കില്ല. അതിനാല്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതിവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജി വാങ്ങിയ മുഖ്യമന്ത്രി എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നും സുധീരന്‍ ചോദിച്ചു.

കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി കൂടിയാണെന്നും സുധീരന്‍ പറഞ്ഞു. ഇനിയും തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാനാകില്ല. കോടതി പരാമര്‍ശത്തിലൂടെ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണെന്നും സുധീരന്‍ വ്യക്തമാക്കി.

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് കോടതി ചോദിച്ചു. സാധാരണക്കാര്‍ ഭൂമി കയ്യേറിയാലും ഇതേ നിലപാടാണോ എന്നും കോടതി ആരാഞ്ഞു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതായിരുന്നു വിമര്‍ശനം.

Top