V M Sudheeran against CPM

തിരുവനന്തപുരം: പരാജയം തിരിച്ചറിഞ്ഞ സി.പി.എം അക്രമത്തിലേക്ക് വരുന്നുവെന്നും കെ.കെ. രമയ്ക്ക് എതിരെയുണ്ടായ അതിക്രമം സംഭവിക്കാന്‍ പാടില്ലാത്തതെന്നും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍.

കേരളത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥിക്കെതിരെ ഇങ്ങനെയൊരു അക്രമം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് വളരെ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണ്. എല്ലാ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ്. ഞങ്ങള്‍ മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്.

വടകര സ്ഥാനാര്‍ഥി കെ.കെ. രമയെ ശാരീരികമായി ഉപദ്രവിച്ചത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. വനിത എന്ന പരിഗണന പോലും അവര്‍ക്കു നല്‍കിയില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്.

ഈ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിന്റെ നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. നാദാപുരത്ത് ബോംബ് കണ്ടെത്തി. നേരത്തേയും അവിടെ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

നിര്‍ഭയമായി ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള മുന്‍കരുതലുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിക്കൊടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു

Top