V M Sudheeram – P Jayarajan

കൊച്ചി: സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്റെ പ്രസ്താവന സമാധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത് ക്രിമിനല്‍ കേസെടുക്കേണ്ട കാര്യമാണ്.

ക്രിമിനല്‍ കേസുകളില്‍ പെട്ട പ്രതികളെ സംരക്ഷിക്കുന്നതാണ് സി.പി.എമ്മിന്റെ നിലപാടെന്നും സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറയുകയും ജാമ്യം കിട്ടിക്കഴിയുമ്പോള്‍ സമൂഹത്തെ വെല്ലു വിളിക്കുകയും ചെയ്യുന്ന രീതിയാണ് ജയരാജന്റേത്.

തിരഞ്ഞെടുപ്പ് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. ഇത്തവണ യു.ഡി.എഫിന് വിമതശല്യം കുറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിമതരായി രംഗത്തു വന്നാല്‍ അവര്‍ക്ക് പാര്‍ട്ടിയോടും മുന്നണിയോടും കൂറില്ലെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി.

Top