മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടു വരുന്നതിനായി വി കെ സിംഗ് ഇറാഖിലേക്ക്

ന്യൂഡല്‍ഹി: മൊസൂളില്‍ കൊല്ലപ്പെട്ട 39 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടു വരുന്നതിനായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഇറാഖിലേക്ക്.

2014ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവരുമാണ്. കൂട്ടശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍.

2014ല്‍ മൂസില്‍ നഗരം ഐ.എസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവേയാണ് തീവ്രവാദികളുടെ പിടിയിലായത്.

ദിവസങ്ങള്‍ക്ക് ശേഷമാണ് മൂസല്‍ ഐ.എസില്‍ നിന്ന് മോചിപ്പിക്കുന്നത്. തുടര്‍ന്ന് വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിനെ അയച്ചിരുന്നതായും മന്ത്രി അറിയിച്ചു.

ഒരു ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുഇറാഖിലേക്ക്ന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്.

Top