വി. കെ ശശികല രാഷ്ട്രീയം ഉപേക്ഷിക്കുന്നു: പ്രഖ്യാപനം തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി വി കെ ശശികല. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവായ ശശികല കഴിഞ്ഞയിടെ ആയിരുന്നു ജയിൽ മോചിതയായത്.

“ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്​നാട്ടിൽ നില നിൽക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു.” പ്രിന്‍റ്​ ചെയ്​തെടുത്ത കത്തിലാണ്​ ശശികലയുടെ പരാമർശം.

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവന്‍ ടി.ടി.വി. ദിനകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

Top