വികെ പ്രകാശ് ചിത്രം എറിഡയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

സംയുക്ത മേനോനെ പ്രധാന കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം എറിഡയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, ആരോമ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാസർ, കിഷോർ, ധർമജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ രചന നിർവഹിച്ച വൈ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എസ് ലോകനാഥൻ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കും.

Top