അന്തരിച്ച നടി വി ജെ ചിത്രയുടെ അവസാന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ന്തരിച്ച പ്രിയ താരം വി.ജെ. ചിത്ര അവസാനമായി അഭിനയിച്ച കോള്‍സ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജെ ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായാണ് ചിത്ര എത്തുന്നത്. ഡല്‍ഹി ഗണേഷ്, നിഴല്‍കള്‍ രവി, ആര്‍. സുന്ദര്‍രാജന്‍, ദേവദര്‍ശിനി, മീശൈ രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ചെന്നൈ ന്മ സീരിയല്‍ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥ് അറസ്റ്റില്‍. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടര്‍ച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ്അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.

നടി വി.ജെ. ചിത്ര ആത്മഹത്യ ചെയ്ത കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ അറസ്റ്റ് ചെയ്തിരുന്നു. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.

തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. 28 വയസ്സായിരുന്നു.ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30 സമയത്താണ് നടി ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്.

 

Top