കൊച്ചി: സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 39.19 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23 കോടി രൂപയായിരുന്ന അറ്റാദായമാണ് 69.94 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചത്.
വിറ്റുവരവ് 14.40 ശതമാനത്തിന്റെ വര്‍ധനയോടെ 493.2 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 431.10 കോടിയായിരുന്നു വിറ്റുവരവ്.
ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, പമ്പ്, ഫാന്‍, ഡിജിറ്റല്‍ യുപിഎസ് വിപണിയില്‍ കമ്പനിക്കു മികച്ച നേട്ടം ഉണ്ടാക്കാനായതായി വി ഗാര്‍ഡ് എംഡി മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഓണം ഉത്സവസീസണിലെ വില്പനയും മികച്ചതായിരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും ചെലവുചുരുക്കലും ഉത്പന്നവില കുറയാന്‍ വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഗൃഹോപകരണങ്ങള്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.


