കടുത്തവിമര്‍ശനവുമായി പ്രതിപക്ഷം, വേലിയേറ്റ സമയത്ത് ഡാമുകള്‍ തുറന്നു എന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കി പത്രമാണ് പ്രളയമെന്ന് വിഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍. വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നു വിട്ടത്, ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

വെള്ളമിറങ്ങിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സുഖമില്ലാത്തവര്‍ക്ക് ആംബുലന്‍സ് പോലുമുണ്ടായിരുന്നില്ല.പലയിടത്തും ഐ എ എസ് ഉദ്യോഗസ്ഥര്‍ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്നും കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സതീശന്‍ സഭയെ അറിയിച്ചു.

അതേസമയം, കനത്ത മഴയാണ് വലിയ ദുരന്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതലകള്‍ നല്‍കി. കൃത്യമായ അവലോകന യോഗം കൂടിയാണ് ഓരോ ഘട്ടത്തിലും തീരുമാനങ്ങള്‍ എടുത്തത്. ആവശ്യമായ സാഹചര്യത്തിലെല്ലാം മന്ത്രിസഭാ യോഗങ്ങളും ചേര്‍ന്നു. കേരളം ഇത് വരെ കാണാത്ത തരത്തിലുള്ള ജനകീയ രക്ഷാ പ്രവര്‍ത്തനമായിരുന്നു കേരളത്തില്‍ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം ഇത് വരെ കാണാത്ത തരത്തിലുള്ള ജനകീയ രക്ഷാ പ്രവര്‍ത്തനമായിരുന്നു കേരളത്തില്‍ നടന്നതെന്നും 7443 പേര്‍ വിവിധ സേനകളില്‍ നിന്നായി രക്ഷാ പ്രവര്‍ത്തനത്തിന് അണിനിരന്നതായും ഇതിന് പുറമെ പോലീസ് സേനയും ഫയര്‍ഫോഴ്‌സും വനം വകുപ്പും കാര്യക്ഷമമായ പങ്ക് വഹിച്ചു എന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ച പ്രമേയവും ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ പാസ്സാക്കും.

Top