സതീശന്‍ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അതിശയമില്ലെന്ന് പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ അതിശയമില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. കോൺഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്റെ ഭാഗമാണിതും. കേരളത്തിൽ വർഗ്ഗീയ സംഘടനകളോടുള്ള കോൺഗ്രസിന്റെ മൃദു സമീപനം കെ സുധാകരൻ ചുമതലയേറ്റതോടെ കൂടിയെന്നും പി ജയരാജൻ ഡൽഹിയിൽ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘപരിവാറും തമ്മിലുള്ള പോര് മുറുകുകയാണ്.

അതേസമയം, സതീശനെതിരെ ആരോപണവുമായി ഹിന്ദു ഹൈക്യവേദി നേതാവ് ആര്‍ വി ബാബു വീണ്ടും രംഗത്തെത്തി. വിഡി സതീശൻ ആര്‍എസ്എസി നോട് വോട്ട് ചോദിച്ചുവെന്നാണ് ആരോപണം. 2001ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്ന് ആര്‍ വി ബാബു പറഞ്ഞു. പറവൂരിലെ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ കള്ളം പറയുന്നു. സതീശൻ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നു.

Top