മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരക്കാരെ പരിഹസിക്കുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരക്കാരെ പരിഹസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ പെരുമാറ്റം കോര്‍പ്പറേറ്ററുകളെ പോലെയാണ്. പ്രതിഷേധ സമരങ്ങളോട് സര്‍ക്കാരിന് എന്താണിത്ര അസഹിഷ്ണുതയെന്ന് വി ഡി സതീശന്‍ ചോദിച്ചു.മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു.

ഇതിനിടെ സില്‍വര്‍ ലൈനിന്റെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കേരളത്തില്‍ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്ന് എ. വിജയരാഘവന്‍ ആരോപിച്ചു. കേരളത്തില്‍ സി.പി.ഐ.എം ഭരിക്കുമ്പോള്‍ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോണ്‍?ഗ്രസിനുള്ളത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ വികസനത്തിന് എതിരാണ് എന്ന സന്ദേശം ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. രാജ്യത്ത് ഒരു സര്‍ക്കാരും നല്‍കാത്ത മികച്ച പുനരധിവാസ പാക്കേജാണ് സില്‍വര്‍ ലൈനില്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top