മന്ത്രിയുടെ പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍, വിമര്‍ശനവുമായി സതീശന്‍

പാലക്കാട്: ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻപിടിക്കലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കുകയാണ് യുഡിഎഫ് നിലപാടെന്നും സതീശൻ വിശദീകരിച്ചു.

ഭൂരിപക്ഷ വര്‍ഗീയവാദികള്‍, ന്യൂനപക്ഷ വര്‍ഗീയവാദികള്‍, സിപിഎം എന്നിവര്‍ക്കാണ് കേരളത്തില്‍ കൊലയാളി സംഘങ്ങളുള്ളത്. തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും കളി. കൊലയാളി സംഘത്തിന് നേതൃത്വം നല്‍കുന്നവരെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കും. ചോദ്യം ചെയ്താല്‍ തിരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

 

Top