വി.സി. നിയമനത്തിൽ ചട്ടഭേദഗതിക്കൊരുങ്ങി യു.ജി.സി; ചാൻസലർക്ക് സമ്പൂർണാധികാരം

ർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർക്ക് സമ്പൂർണാധികാരം നൽകുന്ന ചട്ടഭേദഗതിക്കൊരുങ്ങി യു.ജി.സി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വി.സി. നിയമനങ്ങൾ തുടർച്ചയായി കോടതികയറുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.

വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ ഇപ്പോൾ ഏതുവിധത്തിലും വ്യാഖ്യാനിക്കാവുന്ന വ്യക്തമല്ലാത്ത ഭാഗങ്ങളിൽ (ഗ്രേ ഏരിയ) സ്പഷ്ടീകരണം വരുത്തുന്ന ചട്ടഭേദഗതി വൈകാതെ പുറത്തിറക്കും.

കേരളത്തിൽ നിലവിൽ ഗവർണറാണ് ചാൻസലർ. 2018-ൽ യു.ജി.സി. പുറത്തിറക്കിയ ചട്ടമനുസരിച്ചാണ് വി.സി. നിയമനം. ഗവർണർ-സർക്കാർ തർക്കത്തിനിടെ, യു.ജി.സി. ചട്ടം സർവകലാശാലാ നിയമങ്ങൾക്കു വിരുദ്ധമാണെന്ന വാദവും ശക്തമായി. ഈ പ്രശ്നത്തിൽ ഉടക്കിനിൽക്കുകയാണ് നിയമനങ്ങൾ.

അതിനാൽ, 2018-ലെ ചട്ടങ്ങളിൽ വ്യക്തതവരുത്തി പുതിയതു പുറത്തിറക്കാനാണ് യു.ജി.സി. തീരുമാനം. വി.സി. നിയമനത്തിൽ ഇപ്പോഴുള്ളതുപോലെ ചാൻസലർക്കു തന്നെയാവും അധികാരം. അതു വിപുലമാക്കാനുള്ള വ്യവസ്ഥകളോടെയാണ് പുതിയ ഭേദഗതി.

Top