എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ വി.സി ഹാരിസ് അന്തരിച്ചു

കോട്ടയം: എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. വി.സി ഹാരിസ് (58) അന്തരിച്ചു.

സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനും സര്‍വ്വകലാശാല അധ്യാപകനുമായ വി.സി. ഹാരിസ് നിലവില്‍ കോട്ടയത്തെ എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഡയറക്ടര്‍ ആണ്.

അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്.

ഒക്ടോബര്‍ അഞ്ചിന് ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ കുഴഞ്ഞുവീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചലച്ചിത്രസാഹിത്യനിരൂപകനും ചലച്ചിത്രനാടക പ്രവര്‍ത്തകനുമായിരുന്നു വി.സി. ഹാരിസ്. മയ്യഴിയില്‍ ജനിച്ച ഹാരിസ് കണ്ണൂര്‍ എസ്. എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിലും അധ്യാപകനായിരുന്നു.

Top