വി അബ്ദുറഹ്മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വി അബ്ദുറഹ്മാനും കെ ബാബുവും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്റെ ചേംബറില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

താനൂരില്‍ നിന്നുള്ള എംഎല്‍എയാണ് വി അബ്ദുറഹ്മാന്‍. പിണറായി മന്ത്രിസഭയില്‍ കായിക മന്ത്രി കൂടിയാണ്. കെ ബാബു നെന്മാറ എംഎഎല്‍എയാണ്. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന കോവളത്ത് നിന്നുള്ള എംഎല്‍എ എം വിന്‍സന്റ് പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

 

Top