‘ഒടിയനായി ലാലിന്റെ പകര്‍ന്നാട്ടം, അഭിനയം കണ്ട് കാലില്‍ തൊട്ട് തൊഴുതു പോയി ‘ – സംവിധായകന്‍

ടിയനിലെ പല സീനുകളിലും മനസില്‍ കണ്ടതിനും മേലെയാണ് മാണിക്യനായുളള ലാലിന്റെ പകര്‍ന്നാട്ടമെന്നും ചിത്രീകരണത്തിനിടെ പലപ്പോഴും കട്ട് പറയാതെ നോക്കി നിന്നുപോയിട്ടുണ്ടെന്നും സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍. ലാലിന്റെ അഭിനയം കണ്ട് കാലില്‍ തൊട്ടുതൊഴുതു പോയെന്നും അദ്ദേഹം പറഞ്ഞു

‘മൂന്ന് കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ലാലിന്റെ ശരീരഘടന സിനിമയ്ക്ക് വേണ്ടി മാറ്റേണ്ടി വന്നു. 40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ഇത്രയും മുന്നൊരുക്കം നടത്തിയ സിനിമ വേറെയുണ്ടാകില്ല. മുപ്പതുകാരനായും മധ്യ വയസ്‌കനായും അറുപതുകാരനായും പ്രത്യക്ഷപ്പെടുന്നു. പുതിയ ലുക്കിനായി ശരീരഭാരം കുറയ്ക്കുകയായിരുന്നു വലിയ വെല്ലുവിളി. അതിനായി ഫ്രാന്‍സില്‍ നിന്ന് 22 അംഗ സംഘമെത്തി.

പല മേഖലകളില്‍ പ്രശസ്തരായവര്‍. പരിശീലനം തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ലായിരുന്നു.മാത്രമല്ല, കഠിനമായ വേദനയിലൂടെയാണ് അക്കാലമത്രയും കടന്നുപോയത്. ഒപ്പം വ്യായാമങ്ങളും. മണ്ണ് കൊണ്ട് ശരീരം മുഴുവന്‍ മൂടി നില്‍ക്കേണ്ടി വന്നു. രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക കളിമണ്ണാണ് ഉപയോഗിച്ചത്. തുടര്‍ന്ന് 14 ഡിഗ്രി തണുപ്പിലും 30 ഡിഗ്രി താപനിലയുളള ചേംബറിലും നിര്‍ത്തി. പിന്നീട് 96,000 ലിറ്റര്‍ ഓക്സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വസ്ഥിതിയിലാക്കുന്ന വലിയ പ്രക്രിയ.

ഈ സമയത്ത് 50 കിലോ മുതല്‍ 60 കിലോവരെ ഭാരമുളള പാക്ക് ലാലിന്റെ ശരീരത്തില്‍ ഇട്ടിരുന്നു. സംവിധായകന്റെ ടൂളായി എത്രത്തോളം മാറാന്‍ പറ്റും എന്നതിന് ലാലിനെക്കാള്‍ വലിയ ഉദാഹരണം ഉണ്ടെന്ന് തോന്നുന്നില്ല.’

മഞ്ജു വാര്യര്‍,മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Top