uzhavoor vijayan on ak sasindran resignes

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കുള്ള മന്ത്രി സ്ഥാനം എന്‍സിപിയുടേതാണെന്ന് ഉഴവൂര്‍ വിജയന്‍.

എന്‍സിപിയുടെ മന്ത്രിസ്ഥാനത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അടുത്ത ദിവസം നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ മന്ത്രി സ്ഥാനത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഉഴവൂര്‍ വിജയന്‍ അറിയിച്ചു.

പരാതി നല്‍കാനെത്തിയ സ്ത്രീയോടു അശ്ലീല ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെതുടര്‍ന്നാണ് എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.

Top