uzbek woman gang raped in delhi ex-boyfriend arrested

gang rape

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മസൂദ്പുരില്‍ വിദേശ വനിതയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉസ്‌ബെക്കിസ്ഥാന്‍ പൗരയായ 36 വയസുകാരിയെയാണ് പീഡിപ്പിച്ചത്.

കേസില്‍ മുന്‍ കാമുകന്‍ അനുഭവ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച മസൂദ്പുരിലുള്ള യുവതിയുടെ ഫ്‌ളാറ്റില്‍ വച്ചാണ് മുന്‍ കാമുകനും നാലു സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിച്ചത്.

ക്രൂരമായി മര്‍ദിച്ച ശേഷം സംഘം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് അനുഭവ് യാദവുമായി യുവതി പ്രണയത്തിലാകുന്നത്. എന്നാല്‍ രണ്ടാഴ്ചമുമ്പ്‌ പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. ഇതിലുള്ള പകയാണ് പീഡനത്തില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Top