‘ഉയര്‍ന്ത മനിതനായില്‍ തനി ഗ്രാമീണനായി അമിതാഭ് ബച്ചന്‍

മിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഉയര്‍ന്ത മനിതനായി’ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ എസ് ജെ സൂര്യയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ ബച്ചന്‍ വേഷമിടുന്നത്.

തനി ഗ്രാമീണ പശ്ചാത്തലത്തില്‍ തന്നെയാണ് ഉയര്‍ന്ധ മനിതന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു ഗ്രാമീണ വേഷം തന്നെയാണ് ബച്ചന്‍ കൈകാര്യം ചെയ്യുന്നത്.തമിഴ് വാനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. ബച്ചന്റെ ഭാഗം ഒറ്റ ഷെഡ്യൂളിലാണ് എടുക്കുന്നത്. ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.

ഉയര്‍ന്ത മനിതനിലെ ഒരു രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചന്റേയും എസ് ജെ സൂര്യയുടേയും ചിത്രമായിരുന്നു അത്.

Top