പാര്‍വ്വതിയും ആസിഫ് അലിയും ടൊവിനോയും ഒന്നിക്കുന്ന ‘ഉയരെ’ മോഷന്‍ പോസ്റ്റര്‍ കാണാം

പാര്‍വ്വതിയുടെ ഏറ്റവും പുതിയ ചിത്രം ഉയരെയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ആസിഡ് ആക്രമണത്തിനിരയായ യുവതിയായാണ് പാര്‍വ്വതി വേഷമിടുന്നത്. രഞ്ജി പണിക്കര്‍, പ്രേം പ്രകാശ്, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. മുകേഷ് മുരളീധരന്‍ സിനിമാറ്റോഗ്രഫര്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗോപി സുന്ദര്‍ സംഗീതം.

Top