സിനിമ-ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ‘ഉയരെ’

സിനിമ-ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ‘ഉയരെ’. മന്ത്രി കെ.കെ. ശൈലജയാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എസ്. ക്യൂബ്സ് ബാനറില്‍ നിര്‍മിച്ച സിനിമയുടെ നിര്‍മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

സമൂഹത്തിലെ ജീര്‍ണതകളെ പുറന്തള്ളാന്‍ കലാ, സാംസ്‌കാരിക മേഖലയ്ക്ക് കഴിയണമെന്നും പുരസ്‌കാര ചടങ്ങില്‍ മന്ത്രി പറഞ്ഞു. ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടി പേരില്ലാതെയാണ് സമൂഹത്തില്‍ അറിയപ്പെടുന്നത്. അക്രമികള്‍ സ്വന്തം പേരില്‍ വിലസുന്നു.

ഇരകള്‍ താന്‍ അനുഭവിച്ച യാതനകളും അതിജീവനവും സ്വയം വെളിപ്പെടുത്തിയാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാകും. സാമൂഹിക പ്രതിബദ്ധതയുള്ള ‘ഉയരെ’ സിനിമ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും മന്ത്രി പറഞ്ഞു.

മികച്ച ടെലിവിഷന്‍ അവതാരകനുള്ള പുരസ്‌കാരം ഗീരിഷ് പുലിയൂരും ഏറ്റുവാങ്ങി. മാതൃഭൂമി ന്യൂസ് ചാനലിലെ ചക്കരപ്പന്തല്‍ പരിപാടിയുടെ അവതരണത്തിനാണ് പുരസ്‌കാരം.

Top