രണ്ട് ഗോളുകള്‍ക്ക് യുവന്റസിന് വിജയം: റോണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്

വലന്‍സിയ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സിന് വിജയം. വലന്‍സിയ്‌ക്കെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് വിജയം നേടിയത്. യുവന്റസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു യുവന്റ്‌സ് വിജയം കരസ്ഥമാക്കിയത്.

മത്സരത്തിന്റെ 29ാം മിനിറ്റില്‍ വലന്‍സി പ്രതിരോധതാരം ജെയ്‌സന്‍ മുറിലോയെ മുടിയില്‍ പിടിച്ചു വലിച്ചതിനാണ് ചുവപ്പ് കാര്‍ഡ് കിട്ടി ക്രിസ്റ്റ്യാനോ പുറത്തായത്. കരിയറില്‍ നാലു വര്‍ഷത്തിനിടെ താരം ചുവപ്പ് കാര്‍ഡ് കണ്ടിട്ടില്ല. ഇതോടെ ഒരു മത്സരത്തില്‍ ക്രിസ്റ്റ്യാനോ പുറത്ത് ഇരിക്കേണ്ടിവരും.

മിറലെം പാനിച്ചാണ് യുവന്റസിനായി ഇരട്ട ഗോള്‍ നേടിയത്. 45, 51 മിനിറ്റുകളില്‍ കിട്ടിയ പെനാല്‍റ്റികള്‍ പാനിച്ച് ഗോളാക്കി മാറ്റുകയായിരുന്നു.

Top