ലക്നൗ: ഉത്തർപ്രദേശിൽ ബസിന് മുകളിലേക്ക് വൈദ്യുതി ലൈൻ വീണ് 24 ഓളം പേർക്ക് പരിക്ക്. ഷാജഹാൻപുരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഗുരു ഒൗട്ട്പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന ആർടിഒയെ വെട്ടിച്ച് സമീപമുള്ള ചെറുറോഡിൽ കൂടി തിരിഞ്ഞ് പോയതാണ് അപകടമുണ്ടാക്കിയത്.
ലക്ഷ്മിപുർ ഖേരിയിലേക്ക് പോവുകയായിരുന്ന ബസിൽ 27-ൽ അധികം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.