Uttarpradesh – rape – women

ഗാസിയാബാദ്: സഹോദരനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം 35 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ വിജയനഗറിന് സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.

നോയിഡയിലെ വസ്ത്ര നിര്‍മ്മാണശാലയിലെ ജീവനക്കാരിയും മൂന്നു കുട്ടികളുടെ അമ്മകൂടിയായ യുവതിയാണ് പീഡനത്തിനിരയായത്. ജോലികഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനം.

ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് യുവതിയും സഹോദരനും മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ഇടുങ്ങിയ വഴിയിലേക്ക് കടന്നതും ഒരു സംഘം ചെറുപ്പക്കാര്‍ ഇവരുടെ ബൈക്ക് തടഞ്ഞു.

സഹോദരനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സഹോദരനേയും യുവതിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

യുവാക്കളുടെ കൈയില്‍ കത്തിയുമുണ്ടായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Top