Uttarpradesh – death

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഭാര്യയുടെ മുന്നില്‍ വെടിയേറ്റ് മരിച്ചു. എന്‍ഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് മുഹമ്മദ് തന്‍സിലാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി സഹാസ്പുര്‍ ജില്ലയിലായിരുന്നു സംഭവം.

ഭാര്യക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ അജ്ഞാതരായ തോക്ക് ധാരികള്‍ തന്‍സിലിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ തൊട്ടടുത്തുനിന്നായിരുന്നു വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റ തന്‍സിലിന്റെ ഭാര്യ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.

Top