ഉത്തരാഖണ്ഡില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചില പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നല്‍കി.

തലസ്ഥാനമായ ഡെറാഡൂണില്‍ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അനുഭവപ്പെടുകയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്.

Top