ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. 25 വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയില്‍ ഉണ്ടാകാനാണ് സാധ്യത. ഉത്തരാഖണ്ഡിലെ പരസ്യപ്രചരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അവസാനലാപ്പില്‍ എത്തിയതോടെ സംസ്ഥാനത്തെ എല്ലാ വിഷയങ്ങളും ഉയര്‍ത്തിയാണ് പാര്‍ട്ടികള്‍ പ്രചരണം നടത്തുന്നത്. ലതാമങ്കേഷ്‌കറിന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വെച്ച ബിജെപിയുടെ പ്രകടനപത്രികയുടെ പ്രകാശനമാണ് ഇന്ന് നടക്കുന്നത്.

എല്ലാ മണ്ഡലങ്ങളിലും ബാലറ്റ് ബോക്‌സുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം രൂപീകരിച്ച ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നാണ് ബിജെപിയുടെ അവകാശവാദം. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതും, സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികളും, വിനോദ സഞ്ചാരമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

 

Top