മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃത റാവത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഡെറാഡൂണിലെ സ്വകാര്യ ലാബില്‍ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് പോസിറ്റാവാണെന്ന് തെളിഞ്ഞത്.

‘അവരുടെ പരിശോധനാഫലം വന്നു. പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.’ ജില്ലാ മജിസ്ട്രേറ്റ് ശ്രീവാസ്തവ പറഞ്ഞു.

ശനിയാഴ്ച 22 പേര്‍ക്കാണ് ഉത്തരാഖണ്ഡില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 749 ആയി ഉയര്‍ന്നു.

22 കേസുകളില്‍ 14 എണ്ണം ഡെറാഡൂണില്‍ നിന്നാണ്. ഹരിദ്വാറില്‍ നിന്ന് മൂന്നുകേസുകളും നൈനിത്താളില്‍ നിന്ന് അഞ്ചുകേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top