Uttarakhand Forest Fires To Be Doused In 2 Days: Prakash Javadekar

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ കാട്ടുതീ പൂര്‍ണമായും അണയ്ക്കാന്‍ രണ്ടു ദിവസം കൂടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ്ജാവേദ്ക്കര്പറഞ്ഞു. ഇത്രയും വ്യാപകമായി കാട്ടുതീ ഉണ്ടായതില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി മുമ്പ് അറിയിച്ചിരുന്നു. തീപിടുത്തതിന് പിന്നില്‍ തടി മാഫിയയാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ തീയണയ്ക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുകയുമാണ് പ്രഥമകാര്യമെന്ന് ജാവേദ്ക്കര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ നാലംഗ വിദഗ്ദ സംഘത്തെ സംഭവസ്ഥം സന്ദര്‍ശിച്ച് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അയച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയില്‍ നിന്നും ആറായിരം പേര്‍, സംസ്ഥാന ദുരന്ത നിവാരണ സേന , സംസ്ഥാന പൊലീസ്, ഫോറസ്റ്റ് സ്റ്റാഫ് , വോളന്റിയര്‍മാര്‍ എന്നിവരെ സംഭവസ്ഥലത്ത് വിന്യസിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. 88ദിവസം മുമ്പ് തുടങ്ങിയ കാട്ടുതീയില്‍ 3000 ഏക്കര്‍ വനഭൂമിയാണ് നശിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് അഗ്‌നിശമനാ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി നീക്കിവച്ചിട്ടുണ്ട്.

Top