ഉത്തരാഖണ്ഡ് പ്രളയം:3 മൃതദേഹങ്ങൾ കൂടി കിട്ടി: മരിച്ചവരുടെ എണ്ണം 58

ന്യൂഡൽഹി:  പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. 3 മൃതദേഹങ്ങൾ കൂടി ഇന്നലെ ലഭിച്ചു. ഇനി 146 പേരെ കണ്ടെത്താനുണ്ട്. തപോവനിലെ എൻടിപിസി ജലവൈദ്യുതപ്ലാന്റിനോടു ചേർന്നുള്ള തുരങ്കത്തിനകത്തേക്കു കടക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രളയത്തിൽ ഒലിച്ചെത്തിയ ചെളിയും മണ്ണും അടിഞ്ഞ പ്രദേശത്തിനകത്ത് വെള്ളം നിറഞ്ഞാണു നദി രൂപപ്പെട്ടിരിക്കുന്നത്. ഇത് തകർന്ന് വീണ്ടും പ്രളയമുണ്ടാകുന്നതു തടയാനുള്ള പ്രവർത്തനങ്ങൾ സംഘം നടത്തും. പ്രളയം നാശംവിതച്ച റേനി ഗ്രാമത്തിൽ നിന്ന് 6 മണിക്കൂർ മുകളിലേക്കു നടന്ന് സംഘം പരിശോധന നടത്തി.

കൂടുതൽ സൈനികരെയും കാലാവസ്ഥാ വിദഗ്ധരെയും ആകാശമാർഗം എത്തിക്കാൻ നദീതീരത്ത് ഹെലിപ്പാഡ് സജ്ജമാക്കും.

Top