പരിശോധനാ ഫലം നെഗറ്റീവ്; മൂന്ന് ദിവസം ഐസൊലേഷനില്‍ തുടരുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും മുന്‍കരുതല്‍ സ്വീകരിച്ച് മൂന്നു ദിവസം ഐസൊലേഷനില്‍ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. താനും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും കോവിഡ് പരിശോധന നടത്തിയതായി ത്രിവേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു

‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നിരുന്നാലും ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ ഐസൊലേഷനില്‍ കഴിയാനാണ് തീരുമാനം. ടെലഫോണ്‍ വഴിയും വിര്‍ച്വല്‍ സംവിധാനം വഴിയും വീട്ടിലിരുന്ന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യും ത്രിവേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തു’.

Top