ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം; നദികള്‍ കരകവിഞ്ഞു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ചമോലിയില്‍ ആണ് സംഭവം. സ്ഥലത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഗംഗ, അളകനന്ദ നദിയുടെ കരയില്‍ ഉള്ളവരോട് എത്രയും വേഗം ഒഴിയാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

റൈനി ഗ്രാമത്തിലെ പവ്വര്‍ പ്രോജക്ടിന് സമീപമാണ് അപകടമുണ്ടായത്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മേഖലയില്‍ മിന്നല്‍ പ്രളയത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Top