ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിയി ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ് ബി ജെ പിക്ക് അനുകൂലമായ കാറ്റാണ് സംസ്ഥാനത്തെന്നും 60 ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ ഭരണം തുടരും. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയാണ്. എയിംസ് സൗകര്യത്തോടെയുള്ള വൈദ്യുതി, റോഡുകള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ ഉത്തരാഖണ്ഡില്‍ നടത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഉത്തരാഖണ്ഡ് രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തുമെന്നും പ്രചാരണ വേളയില്‍ ധാമി വ്യക്തമാക്കി.

 

Top