കുറ്റകൃത്യങ്ങളില്‍ പത്ത് ശതമാനവും ഉത്തര്‍ പ്രദേശില്‍ ; കേരളത്തിന്‍റെ സ്ഥാനമെത്ര ?

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)യുടെ കണക്കുകള്‍. മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ല്‍ യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യ പട്ടികയില്‍ 13ാമതാണ് കേരളത്തിന്‍റെ സ്ഥാനം. 60.2 ശതമാനമാണ് കേരളത്തിലെ ക്രൈം റേറ്റ്. 31, 979കേസുകളുമായി മഹാരാഷ്ട്രയും 30,002 കേസുകളുമായി പശ്ചിമ ബംഗാളുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അസമിലാണ് ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് രേഖപ്പെടുത്തിയത് (143). തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ പിന്നിലാണ്. തമിഴ്നാട്ടില്‍ 5397 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍ 8133 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ഭര്‍തൃപീഡനത്തെ കുറിച്ചാണ് (27.9 ശതമാനം) കൂടതല്‍ പേരും പരാതി പറഞ്ഞത്. തട്ടികൊണ്ടുപോകല്‍, ലൈംഗികാക്രമണം എന്നിവയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ലൈംഗികാക്രമണകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 3.7 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് കാണിക്കുന്നു.

രാജ്യത്ത് നടക്കുന്നതിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് അരുണാചല്‍പ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കീം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഡല്‍ഹിയിലെ കുറ്റകൃത്യ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. രാജ്യത്ത് മൊത്തം 3,59,849 കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top