uttar pradesh yogi anti romeo squad

ലക്‌നൗ: ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിയില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിന്റെ തല മൊട്ടയടിച്ച് യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡ്.

യുവാവിന്റെ തല മൊട്ടയടിക്കുന്ന വീഡിയോ എഎന്‍ഐ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്‌തെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനെന്ന പേരിലാണ് ആന്റി റോമിയോ സ്‌ക്വാഡിന് രൂപം നല്‍കിയത്.

Top