കബീര്‍ ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കവെ തൊപ്പി ധരിച്ചില്ല; യോഗി ആദിത്യനാഥ് വിവാദത്തില്‍

ന്യൂഡല്‍ഹി: കവി കബീര്‍ ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കുവാന്‍ എത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൊപ്പി ധരിക്കാതിരുന്ന സംഭവം വിവാദമാകുന്നു.

ശവകുടീരം സന്ദര്‍ശിച്ച ആദിത്യനാഥിന് തലയില്‍ വെയ്ക്കാന്‍ തൊപ്പി നല്‍കിയെങ്കിലും അദ്ദേഹം അത് വെയ്ക്കാന്‍ തയ്യാറായിരുന്നില്ല. കബീര്‍ദാസിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നവര്‍ ബഹുമാനാര്‍ഥം തൊപ്പി ധരിക്കാറുണ്ട്. മതത്തെ മുന്‍നിര്‍ത്തി സമൂഹത്തെ വിഭജിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് ആദിത്യനാഥ് ശവകുടീരം സന്ദര്‍ശിച്ചത്. ശവ കൂടീരത്തിന്റെ മേല്‍നോട്ട ചുമതലയുള്ളയാള്‍ കബീറിന്റെ പ്രത്യേക തരം തൊപ്പി മുഖ്യമന്ത്രിയുടെ തലയില്‍ അണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദിത്യനാഥ് അത് നിരസിക്കുകയായിരുന്നു. ആദിത്യനാഥിന്റെ നടപടിയ്‌ക്കെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

Top