ഉത്തര്‍പ്രദേശിനെ 18 സുരക്ഷിത നഗരങ്ങള്‍ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാക്കും; യോഗി ആദിത്യനാഥ്

ലക്‌നൗ: 18 സുരക്ഷിത നഗരങ്ങള്‍ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഗൗതം ബുദ്ധ് നഗറും സുരക്ഷിത നഗരങ്ങളായി വികസിപ്പിക്കുമെന്നും, ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ ഏകോപനത്തിലൂടെ ഇതിനുള്ള പണം വകയിരുത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കൊപ്പം പ്രായമായവര്‍, കുട്ടികള്‍, ദിവ്യാംഗര്‍ എന്നിവരുടെ സുരക്ഷയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ സ്ത്രീകളും എല്ലാ ബിസിനസുകാരും സുരക്ഷിതരാണ്. ആളുകള്‍ക്ക് സുരക്ഷിതത്വ ബോധമുണ്ട്. ഈ വിശ്വാസം നിലനില്‍ക്കണമെങ്കില്‍, ഞങ്ങള്‍ ജാഗ്രതാ മോഡില്‍ ആയിരിക്കണം . ഇതിനായി സേഫ് സിറ്റി പദ്ധതി വളരെ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു. സ്ത്രീകളുടെ സുരക്ഷ, അന്തസ്സ്, സ്വാശ്രയത്വം എന്നിവ ഉറപ്പാക്കാന്‍ കഴിയണം ‘ അദ്ദേഹം പറഞ്ഞു. എല്ലാ നഗരങ്ങളുടെയും വികസനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി. സംസ്ഥാനം, കഴിഞ്ഞ ആറ് വര്‍ഷമായി ഈ ദിശയില്‍ നടത്തിയ ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്ന ഫലങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യക്ഷേമ വകുപ്പും നഗരവികസന വകുപ്പും ചേര്‍ന്ന് ഭിന്നശേഷിയുള്ളവരുടെയോ ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയോ ചിട്ടയായ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. സേഫ് സിറ്റി എന്ന ആശയം സാക്ഷാത്കരിക്കുന്നതിന് പൊതുഗതാഗത വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ പരിശോധന അനിവാര്യമാണെന്നും ടാക്‌സി, ഇ-റിക്ഷ, ഓട്ടോ, ടെമ്പോ മുതലായവയുടെ ഡ്രൈവര്‍മാരെ പോലീസ് കൃത്യമായി പരിശോധിക്കണമെന്നും യോഗി നിര്‍ദേശിച്ചു.

Top