ഉത്തര്‍പ്രദേശിലെ കോളനിയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി എട്ട് പേര്‍ മരിച്ചു

accident

ലക്‌നോ: ഉത്തര്‍പ്രദേശിലെ കോളനിയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറി അപകടം. സംഭവത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ചണ്ഡൗലി ജില്ലയിലെ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ സംഭവം.

ബിഹാര്‍ അതിര്‍ത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കോളനിയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സ്ഥലത്തു നിന്നും മുങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top