സ്റ്റേഷന്‍ മാസ്റ്റര്‍ മദ്യപിച്ചതിനെ തുടര്‍ന്ന് യുപിയില്‍ ട്രെയിനുകള്‍ വൈകി

train

ലക്‌നൗ: യുപിയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മദ്യപിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടി.

സ്റ്റേഷന്‍ മാസ്റ്ററായ ദീപ് സിങ്ങിനെ ഡ്യൂട്ടിക്കിടെ പെട്ടെന്ന് കാണാതാവുകയും തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ദീപ് സിങ്ങിനെ കണ്ടെത്തുകയുമായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ പച്ചക്കൊടി കാണിക്കാതെ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന ട്രെയിനുകള്‍ മുര്‍ഷദ്പൂരില്‍ നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

പിന്നീട് പുതിയ സ്റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെയുള്ളവര്‍ അധിക സ്റ്റാഫിനെ സ്ഥലത്തെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

Top