തല വെട്ടിമാറ്റിയ അവസ്ഥയിലും കാറില്‍ വെടിയേറ്റ നിലയിലും മൃതശരീരങ്ങള്‍

crime

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസിയാബാദില്‍ നിന്ന് തല വെട്ടിമാറ്റിയ അവസ്ഥയിലും വിജയ് നഗറില്‍ കാറില്‍ വെടിയേറ്റ നിലയിലുമായിരുന്നു മൃതശരീരങ്ങള്‍.

തലയറ്റ അവസ്ഥയില്‍ കരിമ്പിന്‍ തോട്ടത്തില്‍ കാണപ്പെട്ട യുവാവിന് ഏകദേശം 32 വയസ് തോന്നിക്കും. മൃതദേഹത്തില്‍നിന്ന് 15 അടി മാറിയായിരുന്നു തല കിടന്നിരുന്നത്. തോട്ടത്തിലെത്തിയ കര്‍ഷകനാണ് വിവരം പോലീസിനെ അറിയിച്ചത്.

ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ചിപ്പിയാന സ്വദേശി അശ്വിന് ശര്‍മ്മ (28) ആണ് കാറില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് ഒരു നാടന്‍ തോക്കും മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെത് ആത്ഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Top