യുപിയില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

death-hand

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയായ അര്‍ബാജിനെ അധ്യാപകന്‍ ജയ്‌രാജ് അടിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സയിലായിരുന്ന അര്‍ബാജ് മരണത്തിനു കീഴടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top