ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോള്‍ മോഷണം

ലക്‌നൗ : ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് ഇന്ധന മോഷണം.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്‌ പെട്രോള്‍ പമ്പുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചിപ്പ് ഉപയോഗിച്ച് ഇന്ധന മോഷണം നടക്കുന്നതായി കണ്ടെത്തിയത്.

പെട്രോള്‍ വിതരണത്തിനായി ഉപയോഗിക്കുന്ന മെഷീന്റെ അഗ്രഭാഗത്ത് സ്ഥാപിക്കുന്ന ഇലക്ട്രോണിക് ചിപ്പ് വിതരണക്കാര്‍ക്ക് നല്‍കുന്ന ഇന്ധനത്തില്‍ കുറവ് വരുത്തുന്നുവെന്നാണ് എസ് ടി എഫ് ചൂണ്ടികാട്ടിയത്‌.

3000 രൂപാ വിലമതിക്കുന്ന ഈ ഇലക്ട്രോണിക് ചിപ്പ് ആയിരത്തോളം പമ്പ് ഉടമകള്‍ക്ക് വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി എസ് ടി എഫ് പെട്രോള്‍ പമ്പുകളില്‍ പരിശോധന തുടരുകയാണ്.

Top