ഉത്തര്‍പ്രദേശില്‍ അജ്ഞാതന്റെ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു

murder

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വെടിയേറ്റ യുവതി മരിച്ചു. മുസഫര്‍നഗറിലെ ഷാമംലിയില്‍ ഫാക്ടറി ജീവനക്കാരിയായ മസും ദേവി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അജ്ഞാതനായ യുവാവാണ് യുവതിക്കു നേരെ വെടിയുതിര്‍ത്തത്.

എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിന്റെ സിസിടിവി ദൃശങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top