ഉത്തർപ്രദേശിൽ ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് നാല് പീഡനക്കേസുകൾ

rape

ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മാത്രം നാല് പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റാംപൂരില്‍ ഏഴ് വയസുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചതാണ് ഒരു കേസെങ്കില്‍, കനൗജില്‍ 11 വയസ്സുകാരിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മാവന്‍ പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്. ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

മുസഫര്‍നഗറില്‍ 13കാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതാണ് മറ്റൊരു സംഭവം. തലവേദനയെ തുടര്‍ന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെയാണ് ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതാണ് നാലാമതായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. ഓരോ ദിവസവും പെണ്‍കുട്ടികള്‍ക്കെതിരായിട്ടുള്ള ലൈംഗികാതിക്രമം വര്‍ധിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top